എസ്.കെ.എസ്.എസ്.എഫ് പുഞ്ചാവി ശാഖ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

എസ്.കെ.എസ്.എസ്.എഫ് പുഞ്ചാവി ശാഖ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: എസ്.കെ.എസ്.എസ്.എഫ്  പുഞ്ചാവി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റും സമൂഹ നോമ്പ് തുറയും കഴിഞ്ഞ ദിവസം നിര്യാതനായ ഹാരിസിന്റെ പേരില്‍  അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. പള്ളിക്കര മൊയ്തുവിന്റെ അധ്യക്ഷതയില്‍ പ്രവാസി ലീഗ് മണ്ഡലം ട്രെഷറര്‍ ഇ.കെ.കെ പടന്നക്കാട് ഉദ്ഘാടനം ചെയ്തു. സഈദ് അസ്അദി പുഞ്ചാവി സ്വാഗതം പറഞ്ഞു. അബ്ബാസ് ദാരിമി പ്രാര്‍ത്ഥന നടത്തി. റഷീദ് ഫൈസി ആറങ്ങാടി അനുസ്മരണ പ്രഭാഷണവും ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാഷിം തങ്ങള്‍ ജമലുല്ലയിലി ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വവും നല്‍കി.
കൌണ്‍സിലര്‍ പി അബൂബക്കര്‍,സിദ്ധീഖ് ബാഖവി, ജാഫര്‍ അശ്‌റഫി, ലത്തീഫ് മാണിക്കോത്ത്, ടി. കുഞ്ഞി മൊയ്തു ഹാജി, സി. പി ഹസൈനാര്‍, എന്‍.പി അബൂബക്കര്‍ ഹാജി, ഇ.അഷ്‌റഫ്, പാറപ്പള്ളി മൊയ്തു, എന്‍.പി. ഹുസൈനാര്‍ ഹാജി, ടി.അഹ്മദ്,  ശംസുദ്ധീന്‍ ഹാജി കേക്കച്ചാല്‍, എന്‍. പി. ഹസൈനാര്‍ ഹാജി,  അന്തുമായിഹാജി,അബ്ദുല്‍ ഹമീദ്,  തൊട്ടുംപുറം അന്തുമായി, അലി കുവൈറ്റ്, ഹമീദ് ചട്ടന്‍ചാല്‍, മുഹമ്മദ്, റസാക്ക് മാങ്ങൂല്‍, പാറപ്പള്ളി അബ്ദുല്‍ റഹ്മാന്‍, എം.സിയാദ്, സി.പി.മുഹമ്മദ് കുഞ്ഞി, എം. ഇസ്മായില്‍, സലാം, ശാക്കിര്‍, ഇജാസ്, ബിഷര്‍, സാബിത്,  ജുനൈദ്, സകരിയ, മിദ്‌ലാജ്, സ്വാലിഹ്, ശംസുദ്ധീന്‍, കുഞ്ഞബ്ദുള്ള, ഇസ്ഹാഖ്, നൂറുദ്ധീന്‍, സവാദ്  എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments