തിങ്കളാഴ്‌ച, ഓഗസ്റ്റ് 24, 2026



കാഞ്ഞങ്ങാട്: നബിദിനവും ഉത്രാടവും ഒരുമിച്ച് വരുന്ന പശ്ചാത്തലത്തിൽ, നഗരത്തിലെ തിരക്കും പ്രയാസങ്ങളും ഒഴിവാക്കുന്നതിനായി  കാഞ്ഞങ്ങാട് ടൗണിൽ നടക്കുന്ന നബിദിന ഘോഷയാത്രകൾ ഓഗസ്റ്റ് 26-ലേക്ക് മാറ്റിവെക്കാനുള്ള കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ തീരുമാനം ഏറെ പ്രശംസനീയവും സ്വാഗതാർഹവുമാണെന്ന് കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.

ഉത്രാട ദിനത്തിലെ കച്ചവട തിരക്കുകളും പൊതുജനങ്ങളുടെ യാത്രാ സൗകര്യങ്ങളും കണക്കിലെടുത്ത് എടുത്ത ഈ തീരുമാനം നാടിന്റെ സൗഹാർദ അന്തരീക്ഷവും പരസ്പര സഹകരണവും കൂടുതൽ ശക്തമാക്കുന്നതാണ്. ഓണം-നബിദിന വിപണി സജീവമാകുന്ന വേളയിൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ആശ്വാസമേകുന്ന ഈ നടപടിയെ മർച്ചന്റ്സ് അസോസിയേഷൻ അഭിവാദ്യം ചെയ്യുന്നു.

നാടിന്റെ ഐക്യവും പുരോഗതിയും മുൻനിർത്തി ഇത്തരം മാതൃകാപരമായ നിലപാട് സ്വീകരിച്ച സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികളെയും മഹല്ല് കമ്മിറ്റികളെയും അസോസിയേഷൻ പ്രത്യേകമായി അഭിനന്ദിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ