വെള്ളിയാഴ്‌ച, ജൂൺ 22, 2018
മൊഗ്രാൽ: മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്ത പാരമ്പര്യമുള്ള ജില്ലയിലെ തന്നെ പുരാതന ക്ലബ്ബുകളിൽ ഒന്നായ മൊഗ്രാൽ കടവത്ത് സിറ്റിസൻ ക്ലബ്ബിൽ നിന്നും രണ്ട് കുരുന്നു താരങ്ങൾ മംഗളൂർ എഫ്.സി ഫുട്ബാൾ ടീമിലേക്ക്. മൊഗ്രാൽ കടവത്തെ മുഹമ്മദ്ഹഫീസ്, മുഹമ്മദ്റയീസ് എന്നീ താരങ്ങൾക്കാണ് മംഗളൂർ എഫ്.സി അണ്ടർ 14 ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്. ഐ ലീഗുകളിൽ മാറ്റുരക്കുന്ന ത്രീ സ്റ്റാർ പദവിയുള്ള കർണാടകയിലെ പ്രമുഖ ടീമാണ് മംഗളൂർ എഫ്.സി.

മൊഗ്രാൽ കടവത്തെ ആദം-ആയിഷ ദമ്പതികളുടെ മകനാണ് പന്ത്രണ്ടുകാരനായ ഹഫീസ്. കൊച്ചുപ്രായത്തിൽ തന്നെ കാൽപന്ത് കളിയിൽ മികവ് തെളിയിക്കുന്ന ഹഫീസിൽ നല്ല ഭാവിയുണ്ടെന്ന് പരിശീലകർ പറയുന്നു. കടവത്തെ തന്നെ ആദൂർ ഇബ്രാഹിം-മറിയമ്മ  ദമ്പതികളുടെ മകനാണ് പതിമൂന്നുകാരനായ റയീസ്. മികച്ച പ്രോത്സാഹനം ലഭിച്ചാൽ റയീസിലും പ്രതിഭയെ കണ്ടെത്താനാവും.

ഫുട്ബാൾ ഗ്രാമമായ മൊഗ്രാലിന്റെ പെരുമ ഉയർത്തിയ കുരുന്നു പ്രതിഭകളായ ഹഫീസ്, റയീസ് എന്നിവരെ സിറ്റിസൻ ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബ് മൊഗ്രാൽ കടവത്ത് അഭിനന്ദിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ