ശനിയാഴ്‌ച, ജൂൺ 23, 2018
ന്യൂഡല്‍ഹി: ജനക്ഷേമകരമായ ഭരണത്തിലൂടെ  സമസ്തമേഖലയിലും കാര്യമായ പുരോഗതിനേടാന്‍ രണ്ടുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യരംഗത്തടക്കം കൈവരിക്കാനായ നേട്ടങ്ങള്‍ എല്ലാം ശരിയാക്കാം എന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കാനായി.  പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലപ്രാപ്‌തിയിലെത്തിക്കാനും സര്‍ക്കാരിനായി. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കുകയാണ്. അടച്ചുപൂട്ടണ്ടിവരുമെന്ന കെഎസ്ആടിസിയിലടക്കം നല്ല മാറ്റങ്ങളാണ്  ഉണ്ടായിട്ടുള്ളത്. ഉത്പാദനം വര്‍ധിപ്പിക്കുകയും അത് നീതിയുക്തമായി ജനങ്ങളിലെത്തുക്കുകയും ചെയ്യുക  എന്നതാണ് സര്‍ക്കാര്‍ നയം. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. പൊതുമേഖലെയ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം വേണ്ടത്ര പിന്തുണ സംസ്ഥാനത്തിന് നല്‍കുന്നില്ലെ, പിന്തുണ ലഭിക്കേണ്ട പല കാര്യങ്ങള്‍ക്കും കേന്ദ്രത്തിന് അടുത്ത് നിന്നും വേണ്ട പരിഗണന ലഭിക്കുന്നില്ലെ, പ്രധാനമന്ത്രിയെ പലവട്ടം കാണാന്‍ ശ്രമിച്ചു സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ളതെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം സെപ്‌റ്റംബറില്‍ യാഥാര്‍ഥ്യമാകും.  വിമാനത്താവളവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ചയിലുടെ പരിഹരിച്ചുവെന്നും വ്യോമയാന മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ