വെള്ളിയാഴ്‌ച, ജൂൺ 22, 2018
അജാനൂർ: എം.എസ്.എഫ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ സ്വാന്തനം പദ്ധതിയായ സഹായ'18 ന്റെ ഭാഗമായി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ പത്ത് സ്കൂളുകളിലായി അൻപതോളം സ്കൂൾ കിറ്റുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് തല ഉദ്ഘാടനം മുക്കൂട് ഗവ: എൽ.പി. സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ എം.എസ്.എഫ് കമ്മിറ്റി പ്രസിഡന്റ് എം.സി. മുർഷിദ് പി.ടി.എ പ്രസിഡന്റ് മൂസക്ക് കിറ്റുകൾ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ഇത്തരം നന്മകൾ മാതൃകാപരമെന്ന് ഹെഡ്മിസ്ട്രസ് ശൈമ പുഷ്പൻ ടീച്ചർ നന്ദി രേഖപ്പെടുത്തി സംസാരിച്ചു കൊണ്ട് പറഞ്ഞു. ജനറൽ സെക്രട്ടറി ഹാരിസ്.സി.എം., വാർഡ് ലീഗ് സെക്രട്ടറി കമാൽ മുക്കൂട്, അധ്യാപകരായ ഷാജി, പ്രീത, ജിഷ,സനിത, എം.എസ്.എഫ് പ്രവർത്തകരായ അനസ്,റാഫി,റഫീസ്,മുഹമ്മദ് എന്നിവർ സംബന്ധിച്ചു. മറ്റു സ്കൂളുകളിൽ നടന്ന ചടങ്ങിൽ സി.എച്ച്. ഹംസ, ഇംതിയാസ് മാണിക്കോത്ത്, അനസ് തെക്കേപ്പുറം, ജാബിദ്.സി.കെ, റിസ്വാൻ മുട്ടുന്തല, ശമ്മാസ് പാലായി, സമീർ, ശിബിലി, ഹൈദർ, സജ്ജാദ് തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ