ബസില്‍ നിന്നും തെറിച്ചു വീണ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന് മരിച്ചു
കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ റോഡരികില്‍ തെറിച്ച് വീണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കൊളവയലിലെ പരേതനായ കൊട്ടന്‍-ലക്ഷ്മി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സെക്യുരിറ്റി ജീവനക്കാരനുമായ കെ.വി ശശിധരന്‍(59)ആണ് മരിച്ചത്. ഫെബ്രുവരിയില്‍ ഉദുമയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വീഴ്ചയില്‍ അബോധവസ്ഥയിലായതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭാര്യ: സാവിത്രി(ആശ വര്‍ക്കര്‍), മക്കള്‍: ശ്രീലക്ഷ്മി, വൈശാഖ്, സഹോദരങ്ങള്‍: ശ്രീധരന്‍(ഓട്ടോ ഡ്രൈവര്‍), കാര്‍ത്യാനി(എല്‍.ഐ.സി ഏജന്റ്)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ