ഞായറാഴ്‌ച, ജൂൺ 24, 2018
കാഞ്ഞങ്ങാട്: മദ്റസ പ്രവേശനോത്സവ ദിനത്തില്‍  'ബാക്ക് ടു മദ്റസ' പദ്ധതിയുടെ ഭാഗമായി ബാവാ നഗര്‍ ശാഖ എസ്കെഎസ്എസ്എഫ് കമ്മിറ്റി ബാവാ നഗര്‍ മുനവ്വിറുല്‍ ഇസ്ലാം സെക്കന്ററി മദ്റസയിലെ മുഴുവന്‍ അധ്യാപകര്‍ക്കും സ്നേഹസമ്മാനം നല്‍കി. ബാവാ നഗര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പികെ അബ്ദുല്ലക്കുഞ്ഞി സദര്‍ മുഅല്ലിം മുനീര്‍ മൗലവിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.  ഖത്തീബ് ഉസ്താദ് ഹാഫിള് സത്താര്‍ ബാഖവി മംഗലാപുരം പ്രാര്‍ത്ഥന നടത്തി. ചടങ്ങില്‍ കെ.ഇബ്രാഹിം, സികെ അഷ്റഫ്, എഎം അബൂബക്കര്‍ ഹാജി, എ കുഞ്ഞബ്ദുല്ല, കെ മൊയ്തീന്‍ കുഞ്ഞി ഹാജി, പികെ സുബൈര്‍, ഗഫൂര്‍ മുറിയനാവി, ശരീഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ