കാസർകോട്: അന്ത്യോദയ എക്സ്പ്രസിനും രാജധാനി എക്സ്പ്രസിനും കാസർകോട് സ്റ്റോപ് നിഷേധിച്ചതിനെതിരെ ജൂലൈ ഒന്നുമുതൽ പി കരുണാകരൻ എംപി പ്രഖ്യാപിച്ച സത്യഗ്രഹത്തിന് പിന്തുണയുമായി സമര പ്രഖ്യാപന കൺവൻഷൻ. കാസർകോടിന്റെ ആവശ്യം അംഗീകരിക്കാനുള്ള പ്രക്ഷോഭം വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. സമരം വിജയിപ്പിക്കാൻ വിപുലമായ സഹായസമിതിക്കും കൺവൻഷൻ രൂപം നൽകി.
കാസർകോട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന കൺവൻഷൻ പി കരുണാകരൻ എംപി ഉദ്ഘാടനംചെയ്തു. സമരം തുടങ്ങുന്നത് സംബന്ധിച്ച് റെയിൽവേ മന്ത്രിയേയും ബോർഡ് ചെയർമാനേയും ജനറൽ മാനേജറേയും ഡിവിഷ്ണൽ മാനേജറേയും അറിയിച്ചിട്ടുണ്ടെന്ന് പി കരുണാകരൻ എംപി പറഞ്ഞു. സമരത്തിലേക്ക് പോകരുതെന്ന് അവർ അഭ്യർഥിച്ചിട്ടുണ്ടെങ്കിലും ജൂലൈ ഒന്നിനു മുമ്പ് തീരുമാനം വന്നാൽ സമരം ഉണ്ടാകില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്. തന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രെയിൻ അനുവദിച്ചത്. ഇത് അറിയിച്ചുകൊണ്ട് മന്ത്രി തനിക്ക് കത്തയച്ചിരുന്നു. സ്റ്റോപ്പ് ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിച്ചിരുന്നതും. മംഗളൂരു വരെ പോകുന്ന ട്രെയിനിന്- കാസർകോട് സ്റ്റോപ്പ് ഇല്ലാത്തത് ന്യായീകരിക്കാനാകില്ല. കേരളത്തിൽ നാല് ജില്ലാ ആസ്ഥാനങ്ങളിൽഅന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ഉൾപൈടയുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്. കേരളത്തിലെ ആദർശ് സ്റ്റേഷനുകളിലൊന്നാണ് കാസർകോട്. നിരവധി യാത്രക്കാർ മംഗളൂരുവിലേക്കും കണ്ണൂർ ഉൾപെടെയുള്ള തെക്ക് ഭാഗത്തേക്കും ഉണ്ട്. ഇവർക്കെല്ലാം ആശ്വാസമാകുന്നതാണ് പുതിയ ട്രെയിൻ. ഇതിന് സ്റ്റോപ്പ് അനുവദിക്കാത്തത് നീതികേടാണ് അദ്ദേഹം പറഞ്ഞു.
കൺവൻഷനിൽ സി വി ശിവരാമൻ (എൻസിപി) അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു, ബിജു ഉണ്ണിത്താൻ (സിപിഐ), സി എൽ ഹമീദ്, പി പി രാജു, ഹസൈനാർ നുള്ളിപ്പാടി, വി കെ രമേശൻ എന്നിവർ സംസാരിച്ചു. സിപിഐ എം കാസർകോട് ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.
സി എച്ച് കുഞ്ഞമ്പു ചെയർമാനും കെ എ മുഹമ്മദ് ഹനീഫ ജനറൽ കൺവീനറുമായി സമരസഹായ സമിതി രൂപീകരിച്ചു. സി എൽ ഹമീദ്, ബിജു ഉണ്ണിത്താൻ, സി വി ദാമോദരൻ, പി പി രാജു, ഹസൈനാർ നുള്ളിപ്പാടി, വിെ ക രമേശൻ, അസീസ് കടപ്പുറം, ടിെ ക രാജൻ, എം സുമതി, എ ജി നായർ (വൈസ് ചെയർമാൻ), ടി എം എ കരീം, എം കെ രവീന്ദ്രൻ, എം രാമൻ, അനിൽ ചെന്നിക്കര, പി ദാമോദരൻ (ജോ. കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ