വിമാന യാത്രയ്ക്കിടെ നടന്‍ ക്യാപ്റ്റന്‍ രാജുവിന് ഹൃദയാഘാതം: ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലെക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനം മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ