പി.എസ്.സി - ആർ.പി.എഫ് രജിസ്ട്രേഷൻ ക്യാമ്പും, മില്ലത്ത് കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു

പി.എസ്.സി - ആർ.പി.എഫ് രജിസ്ട്രേഷൻ ക്യാമ്പും, മില്ലത്ത് കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് മില്ലത്ത് ട്വന്റി ട്വന്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി- ആർ.പി.എഫ് രജിസ്ട്രേഷൻ ക്യാമ്പും, മില്ലത്ത് കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഗഫൂർ ബാവ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ. ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കം പരിപാടി വിശദീകരിച്ചു. ഐ.എൻ.എൽ. മണ്ഡലം പ്രസിഡണ്ട് ബിൽടെക് അബ്ദുള്ള, മണ്ഡലം സെക്രട്ടറി എം.എ. ഷെഫീഖ്, ട്രഷറർ സി.എച്ച്. ഹസൈനാർ, മില്ലത്ത് ഭാരവാഹികളായ കെ.സി.മുഹമ്മദ് കുഞ്ഞി, ഐ.എം.സി.സി. നേതാവ് പി.എം.ഫാറൂഖ്, ഇബ്രാഹിം കൊളവയൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments