സിറ്റി ചാനല്‍ അവതാരകനും പ്രമുഖ അനൗണ്‍സറുമായ കെ. വി രാധാകൃഷ്ണന്‍ ഹൃദയാഘാതംമൂലം മരിച്ചു

സിറ്റി ചാനല്‍ അവതാരകനും പ്രമുഖ അനൗണ്‍സറുമായ കെ. വി രാധാകൃഷ്ണന്‍ ഹൃദയാഘാതംമൂലം മരിച്ചു

കാഞ്ഞങ്ങാട്: പ്രമുഖ അനൗണ്‍സറും സിറ്റി ചാനല്‍ അവതാരകനുമായ കല്യോട്ട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കിഴക്കുംകര പള്ളോട്ടെ കെ.വി. രാധാകൃഷ്ണന്‍ (54) നിര്യാതനായി. സംസ്‌കാരം പിന്നീട്. ബി ആര്‍ സി റിസോഴ്‌സ് പേര്‍സണായിരുന്നു. സ്റ്റേജ് അവതാരകനെന്ന നിലയില്‍ തിളങ്ങിയ ഇദ്ദേഹം സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്. കണ്ണംകുളം ആറാട്ടുകടവ് പരേതനായ വി. നാരായണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: മഞ്ജുളാദേവി (ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റര്‍). മക്കള്‍: അങ്കിത ( ഗവേഷക വിദ്യാര്‍ത്ഥിനി, എറണാകുളം). അന്‍വിത (എംഎ കോളേജ് കോതമംഗലം). മരുമകന്‍: ഹരിന്‍ സായി ( എഞ്ചിനിയര്‍, എറണാകുളം, സഹോദരങ്ങള്‍: രാജേന്ദ്രകുമാര്‍ (അഡ്വക്കറ്റ്). രാജീവന്‍ (ഗള്‍ഫ്), ഗീത ( ഇക്ബാല്‍ എച്ച് എസ് എസ് അധ്യാപിക), രമാവതി (അംബിക എ എല്‍ പി സ്‌കൂള്‍ പാലക്കുന്ന്)

Post a Comment

0 Comments