
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്ന് കാസര്‍ഗോഡിനേയും കണ്ണൂരിനേയും മലയോരമേഖലയേയും ബന്ധിപ്പിക്കുന്ന ചെറു പട്ടണത്തില്‍ മാവുങ്കാല്‍ ജംഗ്ഷനോട് ചേര്‍ന്ന് പോലീസിനും ജനങ്ങള്‍ക്കും ഒരുപോലെ ഉപകാരമാകുന്ന പോലീസ് എയ്ഡഡ് പോസ്റ്റ് മാവുങ്കാലിലെ ജനങ്ങള്‍ക്ക് സ്‌നേഹസമ്മാനമായി കാഞ്ഞങ്ങാട് റോട്ടറി ഒരുക്കി നല്‍കി. ജില്ലാ പോലിസ് മേധാവി ഡോ.എ.ശ്രീനിവാസ് (ഐ.പി.എസ്) ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കുന്നതിനും പോലീസ് സേനയ്ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും റോട്ടറിയുടെ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ അടുത്തായി കാഞ്ഞങ്ങാട് ബസ്റ്റാന്റിനോട് ചേര്‍ന്ന് പോലീസ് എയ്ഡഡ് പോസ്റ്റ് റോട്ടറി നിര്‍മ്മിച്ചു നല്‍കിയിരുന്നു. റോട്ടറി പ്രസിഡന്റ് സത്യനാഥ് ഷേണായി അദ്ധ്യക്ഷതവഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ മുഖ്യാഥിതിയായി. ഈ സംരംഭത്തിന് സഹായം നല്‍കിയ കാഞ്ഞങ്ങാട്ടെ വ്യാപാരി ഉമേഷ്‌കാമത്ത് ഏയ്ഡഡ് പോസ്റ്റിന്റെ താക്കോല്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.പി.കെ സുധാകരന് കൈമാറി. പഞ്ചായത്ത് അംഗങ്ങളായ പി.പത്മനാഭന്‍, കെ.എം.ഗോപാലന്‍, സി.ഐ.സി.കെ.സുനില്‍കുമാര്‍, എസ്.ഐ.സന്തോഷ്‌കുമാര്‍, ഡോ.കെ.ജി.പൈ, പ്രോഗ്രാം ഡയറക്ടര്‍ എം.കെ.വിനോദ്കുമാര്‍, കെ.ലോഹിദാക്ഷന്‍, ശ്യാംകുമാര്‍, എം.വിനോദ് എന്നിവര്‍ സംസാരിച്ചു.
0 Comments