മക്ക: മക്കയിലുള്ള കാസറഗോഡ് പ്രവാസികളുടെ ക്ഷേമത്തിനും പുരോഗത്തിക്കും, മക്കയിലെത്തുന്ന കാസറഗോഡ് ജില്ലയിലെ ഹാജിമാർക്കും ഉംറ തീർത്ഥാടകരുടെ സേവത്തിനുമായി മക്കാ കാസറഗോഡ് ജില്ലയിലെ പ്രവാസികൾ മക്കാ കാസറഗോഡ് ഐക്യ വേദി രുപീകരിച്ചു. ജബൽ നൂർ ഉസ്മാനിയ വില്ലയിൽ ചേർന്ന യോഗത്തിൽ അബ്ബാസ് ബേക്കൂർ അധ്യക്ഷത വഹിച്ചു.
ഉസ്മാൻ ബായാർ യോഗം ഉദ്ഘാടനം ചെയ്തു.ഹനീഫ് ബന്തിയോട് പ്രാർത്ഥന നടത്തി,ഡോക്ടർ ഖാസിം,നവാസ് അടുക്കത്ത് ബയൽ,ഖാദർ കോട്ട,താജു പരപ്പ,ആബിദ് റഹ്‌മാനിയ തുടങ്ങിയവർ സംസാരിച്ചു.കബീർ ചേരൂർ സ്വാഗതവും അബ്ദുൽ റഹ്‌മാൻ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.പരിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന കാസറഗോഡ് സ്വദേശികളും മറ്റു ഹാജിമാർക്കും സേവനം ചെയ്യാൻ യോഗം അഭ്യർത്ഥിച്ചു.
ഭാരവാഹികൾ: അബ്ബാസ് ബേക്കൂർ (പ്രസിഡന്റ്), ഹനീഫ ബന്ദിയോട്, ഡോക്ടർ ഖാസിം (വൈസ് പ്രസിന്റ്), കബീർ ചേരൂർ (ജനറൽ സെക്രട്ടറി), താജു പരപ്പ, അബ്ദുൽ റഹ്‌മാൻ തൃക്കരിപ്പൂർ (ജോ.സെക്രട്ടറി), നവാസ് അടുകത്ബയൽ (ട്രഷറർ), ഉസ്മാൻ ബായാർ (ചെയർമാൻ), ഖാദർ കോട്ട (വൈസ്.ചെയർമാൻ), ആബിദ് റഹ്മാനിയ (മീഡിയ) ഹംസ കമ്പാർ, ചെമ്മു കോളിയടക്കം, അബ്ദുൽ റഹ്‌മാൻ മേൽപറമ്പ്, ഫയാസ് ആരിക്കാടി, ഫൈസൽ സിത്തീൻ എന്നിവരെ എക്സിക്യു്ട്ടീവ് മെമ്പർമാരുമായി തിരഞ്ഞെടുത്തു.
0 Comments