ന്യൂഡൽഹി: പുതിയ 100 രൂപ നോട്ട് ഉടൻ പുറത്തിറങ്ങും. നോട്ടിന്റെ നിറം വയലറ്റ് ആയിരിക്കുമെന്നാണ് സൂചന. ഇപ്പോൾ പ്രചാരത്തിലുള്ള നൂറു രൂപ നോട്ടിനെക്കാൾ ചെറുതായിരിക്കും പുതിയ നോട്ട്. പുതിയ നോട്ടുകൾ ഇറക്കിയാലും നിലവിലുള്ള നോട്ടുകൾ പിൻവലിക്കാൻ സാധ്യതയില്ല.
2005-ൽ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളിൽ ചെറിയ മാറ്റം വരുത്തിയാണ് പുതിയ നോട്ടുകൾ ഇറക്കുന്നത്. നോട്ടിന്റെ ഒരു വശത്ത് യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിലുള്ള "റാണി കി വവ്' എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്യും. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ട്.
മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസിൽ നോട്ടുകളുടെ അച്ചടി തുടങ്ങിയതായാണ് റിപ്പോർട്ട്. അടുത്ത രണ്ടു മാസത്തിനുള്ളിൽ നോട്ട് പുറത്തിറക്കാനാകുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
0 Comments