കാസര്‍കോട്: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 35-45 വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മത്സ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകി. പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച മെയ് 26 മുതല്‍ കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1758.71 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 83.75 മി.മീ. മഴ ലഭിച്ചു. 247 വീടുകള്‍ തകര്‍ന്നു. 44 വീടുകള്‍ പൂര്‍ണ്ണമായും 203 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ഇക്കാലയളവില്‍ ജില്ലയില്‍ 63,47,511 രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 78000 രൂപയുടെ നാശ നഷ്ടമുണ്ടായി. മഴക്കെടുതിയില്‍ ഇതുവരെ 3,88,47,447 രൂപയുടെ വിളകള്‍ക്കും നാശനഷ്ടമുണ്ടായി.
0 Comments