ചെര്‍ക്കള: ചെര്‍ക്കള ടൗണിലുള്ള വൈ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ച യോ ടെയാണ് സംഭവം. തീപിടിത്തമുണ്ടായതോടെ ഷോപ്പിംഗ് കോംപ്ലക്‌സിലുണ്ടായിരുന്നവര്‍ ഓടി രക്ഷ പ്പെട്ടതിനാല്‍ ആളാപയമില്ല.
വിവരമറിഞ്ഞ് പൊലിസും ഫയര്‍ ഫോഴ്‌സും സ്ഥല തെത്തി നാട്ടുക്കാരു ടെ സഹായത്താല്‍ തീയണച്ചു. ചെര്‍ക്കള സ്വ ദേശി ജലീലി ന്റെ ഉടമസ്ഥതതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ മുകള്‍ നിലയിലുള്ള ജന റേറ്റര്‍ ചൂടായി കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് തീപിടിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. തീ പടരാതിരുന്നത് വന്‍ ദുരന്ത മൊഴിവാക്കി.
0 Comments