കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ കേരളസംസ്ഥാനത്തിനു വാഗ്ദാനം ചെയ്ത എയിംസ് മാതൃകയില്‍ ആസ്പത്രി കാസറഗോഡ് ജില്ലയില്‍ സ്ഥാപിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയ്ക് നിവേദനം നല്‍കി. എയിംസ് കേരളത്തിന് അനുവദിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനു നന്ദിയും അറിയിച്ചു.
കാസറഗോഡിന് അര്‍ഹതപ്പെട്ട സ്ഥാപനമാണ് എയിംസ് മാതൃകയില്‍ ആസ്പത്രി സ്ഥാപിക്കാനാവശ്യമായ സ്ഥലം കാസറഗോഡ് ജില്ലയിലുണ്ട് . 5000 ലേറെ ഏക്കര്‍ സ്ഥലം കേരളം സര്‍ക്കാരിന്റെ കൈവശത്തുണ്ട്. പക്ഷെ ആ സ്ഥലം നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുനറെ തയാറായിട്ടില്ലെന്ന് ശ്രീകാന്ത് കത്തില്‍ സൂചിപ്പിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ആയിരകണക്കിന് രോഗികള്‍ ജില്ലയില്‍ മതിയായ സൗകര്യമുള്ള ചികിത്സാകേന്ദ്രമില്ലാത്തതിനാല് കര്‍ണാടകയെയും അന്യജില്ലകളെയും ആശ്രയിക്കേണ്ടി വരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്കായി ആവശ്യമായ ചികിത്സ കേന്ദ്രം സ്ഥാപിക്കണമെന്ന് ദേശീയ മനുഷ്യാവകാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശ നല്‍കിട്ടുണ്ടെങ്കിലും അത് ഇതുവരെ നടപ്പിലായിട്ടില്ല .15 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ജില്ലയില്‍ പക്ഷെ ആകെ 1041 പേരെ മാത്രം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം മാത്രമേ സര്‍ക്കാര്‍ ആശുപതിയിലുള്ളു. ജില്ലാ പഞ്ചായത്ത് , കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി , എംപി അധ്യക്ഷനായി അടങ്ങുന്ന യോഗം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ വിവിധ സന്നദ്ധ സംഘടനകളും ജില്ലയിലെ ജനങ്ങളും ഒരേ സ്വരത്തില്‍ എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്നാവിശ്യപെടുകയാണ് , ആയതിനാല്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് നിവേദനത്തില്‍ ബിജെപി ആവിശ്യപെട്ടു.
0 Comments