120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാനയില്‍ പിടിയില്‍; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാനയില്‍ പിടിയില്‍; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു

ഹരിയാനയില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി പിടിയില്‍. ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നാണ് ബാബ അമര്‍പുരി(60) എന്ന ബില്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 120 സ്ത്രീകളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

സത്രീകളെ ബലാത്സംഗം ചെയ്ത ശേഷം ഇയാള്‍ തന്നെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തും. വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീകളെ പീഡിപ്പിക്കുന്നത് മന്ത്രവാദി ആവര്‍ത്തിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. അശ്ലീല രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ പലതവണ തന്നെ സന്ദര്‍ശിക്കാന്‍ മന്ത്രവാദി നിര്‍ബന്ധിച്ചുവെന്നാണ് പോലീസ് പറയുന്നത്.

സ്ത്രീകളെ മന്ത്രവാദി ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

മന്ത്രവാദി ബലാത്സംഗം ചെയ്ത രണ്ട് സ്ത്രീകള്‍ പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ഫത്തേഹാബാദ് പൊലീസ്.

അറസ്റ്റിലായ ബാബ അമര്‍പുരിയെ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. ഒന്‍പത് മാസങ്ങള്‍ക്കുമുമ്പ് മന്ത്രവാദിക്കെതിരെ പൊലീസ് മറ്റൊരു ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു. പൊലീസുകാര്‍ക്ക് പണം നല്‍കാത്തതിനാല്‍ തന്നെ കേസില്‍ കുടുക്കിയെന്നായിരുന്നു മന്ത്രവാദിയുടെ ആരോപണം. എന്നാല്‍ വീഡിയോ ക്ലിപ്പുകള്‍ അടക്കമുള്ള തെളിവുകളോടെയാണ് പൊലീസ് ഇത്തവണ ഇയാളെ കുടുക്കിയത്. ഇയാളുടെ വീട് പൊലീസ് റെയിഡ് ചെയ്യുകയും ചില തെളിവുകള്‍ കണ്ടെടുക്കുകയും ചെയ്തു.

Post a Comment

0 Comments