തിങ്കളാഴ്‌ച, ജൂലൈ 16, 2018
ജിദ്ദ : കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഹജ്ജ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു.
പ്രസിഡണ്ട് ഇബ്‌റാഹീം ഇബ്ബൂവിന്റെ അധ്യക്ഷതയിൽ ശറഫിയ സഹാറ ഓഡിറ്റോറിയത്തിൽ  നടന്ന സംഗമം കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി ഉദ്ഘാടനം ചെയ്തു.
പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം ഏതൊരു വിശ്വാസിക്കും ജീവിതത്തിൽ ആത്മനിര്‍വൃതിയും ആത്മസായൂജ്യവും ലഭിക്കുന്ന അസുലഭ നിമിഷങ്ങളാണെന്നും പ്രവാസി സുഹൃത്തുക്കൾ ഈ പുണ്യകർമത്തിൽ പങ്കാളികളാകണമെന്നും അബ്ദുല്ല ഹിറ്റാച്ചി പറഞ്ഞു.
കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഹസ്സൻ ബത്തേരി ഹജ്ജ് വളണ്ടിയർ സേവനത്തെ കുറിച്ച് വിശദീകരിച്ചു.
മുഹമ്മദ് എൻജിനീയർ,ബഷീർ ചിത്താരി,ഉമ്മർ മംഗൽപാടി,ഹനീഫ് മഞ്ചേശ്വരം,ഹനീഫ് ബനുമാലിക്ക്,ജമാൽ കുമ്പള തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലത്തിൽ നിന്നും ഹജ്ജ് വളണ്ടിയർ സേവനത്തിന് പോകാൻ താല്പര്യമുള്ളവർ ഹനീഫ് മഞ്ചേശ്വരവുമായി ബന്ധപ്പെടണമെന്ന് യോഗം അറിയിച്ചു.
അബ്ദു പെർള സ്വാഗതവും ഹാരിസ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ