മൂക്ക് പൊത്തണം കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷൻ റോഡിലൂടെ നടക്കണമെങ്കിൽ
Tuesday, October 16, 2018
കാഞ്ഞങ്ങാട്: നഗരം ആര് ഭരിച്ചിട്ടും കാര്യമില്ല കാഞ്ഞങ്ങാട് മൽസ്യ മാർക്കറ്റിൽ നിന്ന് കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷൻ റോഡിലെക്ക് ഒഴുകുന്നത് മലിന ജലം കാരണം ജനം പൊറുതി മുട്ടുന്നു. കൊതുകുകൾ മുട്ടയിടുന്ന രൂപത്തിലുള്ള മലിന ജലമാണ് മൽസ്യ മാർക്കറ്റിലുടെ റെയിൽ വ സ്‌റ്റേഷൻ റോഡിലേക്ക് ഒഴുകുന്നത്. ഇതു കാരണം റെയിൽ വേ സ്‌റ്റേഷൻ റോഡിലുടെ യാത്ര ചെയ്യുന്ന കാൽ നട യാത്രക്കാരും മറ്റ് യാത്രക്കാരും മൂക്കു പൊത്തി നടക്കേണ്ട ഗതികേടിലാണ് ജനം. മൽസ്യ മാർക്കറ്റിൽ നഗരസഭ ജൈവ മാലിന്യ പ്ലാന്റ് നിർമിച്ചു വെങ്കിലും ഇപ്പോഴും പ്രവർത്തനക്ഷമമല്ല
0 Comments