തിങ്കളാഴ്‌ച, ഒക്‌ടോബർ 22, 2018
വിദ്യാനഗർ : ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന ചെറിയാലംപാടിയിലെ നിര്‍ദ്ധന കുടുംബത്തിലെ ഗൃഹനാഥാന് ആസ്‌ക് ആലംപാടി ആസ്‌ക് ജി.സി.സി കാരുണ്യ വര്‍ഷം 2018 പദ്ധതിയിൽ ഉൾപ്പെടുത്തി അറുപത്തി രണ്ടായിരം (62,000/-) രൂപ ചികിത്സാ സഹായമായി കൈമാറി.

ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സലീം ആപയ്ക്ക് ജി സി സി കോ ഓഡിനേറ്റർ ടി എ റിയാസ് തുക കൈമാറി. ചടങ്ങിൽ ക്ലബ് ജന : സെക്രട്ടറി അഷ്‌റഫ് ടി എം എ ,ആസ്‌ക് ജി സി സി ട്രഷറർ ഫൈസൽ അറഫ , റീസിവർ സലാം ലണ്ടൻ, ജോയിൻ സെക്രട്ടറി ഇല്ലിയാസ് കരോടി, ജി സി സി ഭാരവാഹികളായ സിദ്ദിഖ് ബെൽപു, സിദ്ദിഖ് ചൂരി, നസീർ സി .എച്ച്, ദാവൂദ് മിഹ്റാജ്, ജാബിർ ഏരിയപ്പാടി തുടങ്ങിവർ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ