താമരശ്ശേരി : ഏഴുമാസക്കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃസഹോദരന്റെ ഭാര്യ അറസ്റ്റില്‍. കാരാടി പറച്ചിക്കോത്ത് അബ്ദുല്‍ ഖാദറിന്റെ ഭാര്യ ജസീല(26)യാണ് അറസ്റ്റിലായത്. അബ്ദുള്‍ ഖാദറിന്റെ സഹോദരന് മുഹമ്മദിലിയുടെ മകളായ ഫാത്തിമയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് ഷമീന തൊട്ടിലില്‍ ഉറക്കി കിടത്തിയിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
0 Comments