വിട വാങ്ങിയത് കര്‍മ്മം കൊണ്ട് പേരിനൊപ്പം ചിത്താരിക്കാരനായി മാറിയ ഹംസ മുസ്ല്യാര്‍
Wednesday, October 24, 2018
കാഞ്ഞങ്ങാട്: നിര്യാതനായ സമസ്ത എ.പി വിഭാഗം ട്രഷററും പ്രമുഖ പണ്ഡിതനുമായ ചിത്താരി കെ.പി ഹംസ മുസ്ല്യാര്‍ക്ക് ചിത്താരിയെന്ന പേര് സ്വന്തം പേരിനൊപ്പം വന്നത് കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയില്‍ ചെയ്ത ദീനി സേവനമായിരുന്നു. ദയൂബന്ദില്‍ നിന്നും എം.എ ബിരുദം നേടിയ ചിത്താരി ഹംസ മുസ്ല്യാര്‍ 1965-ല്‍ മാട്ടുലിലായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 1972-ല്‍ ചിത്താരി ദര്സില് മുദരിസായി എത്തുകയായിരുന്നു. തുടര്‍ന്ന് പത്ത് വര്‍ഷകാലം ചിത്താരിക്കാരനായി ഹംസ മുസ്ല്യാര്‍ മാറി. പ്രഭാഷണത്തിനും മറ്റും പോകുമ്പോള്‍ പേരിന് മുന്നില്‍ ചിത്താരി എന്ന് ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങി. അങ്ങനെ ജന്മം കൊണ്ട് തളിപ്പറമ്പുകരനായ ചിത്താരി ഹംസ മുസ്ല്യാര്‍ കര്‍മ്മം കൊണ്ട് ചിത്താരികരനായി മാറി. സമസ്ത 1972-ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലയുടെ പ്രഥമ മുശാവറയില്‍ ജോ.സെക്രട്ടറിയായി എത്തിയ ചിത്താരി മികച്ച സംഘാടകനായി മാറുന്നതും കാഞ്ഞങ്ങാട്ട് വെച്ച് തന്നെയായിരുന്നു.1973 ഏപ്രില്‍ 13,14 തിയ്യതികളില്‍ കാഞ്ഞങ്ങാട് നടന്ന സമസ്ത പ്രഥമ സമ്മേളനത്തില്‍ മികച്ച സംഘാടകന്‍ എന്ന പേര് ചിത്താരി ഹംസ മുസ്ല്യാര്‍ നേടിയെടുത്തു. ആ സ മ്മേളനത്തിലെ ജനറല്‍ കണ്‍വീനറായിരുന്നു ചിത്താരി ഹംസ മുസ്ല്യാര്‍. ഈ കാലയളവില്‍ കാഞ്ഞങ്ങാട് പ്രഥമ ഖാസി പി.എ അബ്ദുല്ല മുസ്ല്യാരുമായി ഏറ്റവും നല്ല ബന്ധം ഹംസ മുസ്ല്യാര്‍ വെച്ച് പുലര്‍ത്തിയിരുന്നു. പിന്നീട് തളിപറമ്പില്‍ അല്‍ മഖര്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ സ്ഥാപിച്ച് അവിടെ ത്തേക്ക് മടങ്ങി ദീനി പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ പ്പോഴും ചിത്താരി കാഞ്ഞങ്ങാടുമായുള്ള ഊഷ്മള ബന്ധം തുടര്‍ന്നു. 1995വരെ കാസര് കോട് സഅദിയ്യയുടെ ജന.സെക്രട്ടറിയായി ചിത്താരി ഹംസ മുസ്ല്യാര്‍ തുടരുകയും ചെയ്തിരുന്നു
0 Comments