സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മൊബൈല്‍ സോഷ്യല്‍ മീഡിയ അവബോധം, ലൈംഗിക വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മൊബൈല്‍ സോഷ്യല്‍ മീഡിയ അവബോധം, ലൈംഗിക വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

മലപ്പുറം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മൊബൈല്‍ സോഷ്യല്‍ മീഡിയ അവബോധം, ലൈംഗിക വിദ്യാഭ്യാസം, എന്നീ വിഷയങ്ങള്‍ കൂടി അടിയന്തരമായി ഉള്‍പ്പെടുത്തണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള തിരൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ രണ്ടാം സംസ്ഥാന സമ്മേളനം തൃശ്ശൂരില്‍ ജനുവരി മാസത്തില്‍ നടത്തും.അതിന് മുമ്പായി മെമ്പര്‍ഷിപ്പ് വിതരണ ക്യാമ്പ് സംഘടിപ്പിക്കും. മണ്ഡലം സമ്മേളനം നവംബര്‍ മാസങ്ങളിലും ജില്ലാ സമ്മേളനം ഡിസംബര്‍ മാസത്തിലും പൂര്‍ത്തിയാക്കും. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബാംഗ്ലൂര്‍ ചെന്നൈ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ നവംബര്‍ മാസം നടക്കും.  ഡല്‍ഹി യുഎ ഇ  അബുദാബി ദുബായ് ഷാര്‍ജ എന്നിവിടങ്ങളില്‍ കമ്മിറ്റി നിലവില്‍ ഉണ്ട്.  സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു...സംസ്ഥാനസെക്രട്ടറി സുനില്‍ മളിക്കാല്‍ വൈസ് പ്രസിഡണ്ട് ശാന്തകുമാര്‍ തിരുവനന്തപുരം ഉമ്മര്‍ പാടലടുക്ക സെക്രട്ടറിമാരായ ശ്രീജിത്ത് സിദ്ധീക്ക് ഫറോക്ക് വിനോദ് അണിമംഗലം അഖിലേന്ത്യാ കണ്‍വീനര്‍ ബേബി കെ ഫിലിപ്പോസ് വനിത ചെയര്‍പേഴ്‌സണ്‍ പ്രസന്നസുരേന്ദ്രന്‍ കണ്‍വീനര്‍ സുജമാത്യൂ വൈസ് ചെയര്‍പേഴ്‌സണ്‍ സലീന കുമളി ജില്ല പസിഡണ്ടുമാരായ രാജാജി മാധവ് എറണാകുളം ഷാജി കോഴിക്കോട് അന്‍സാര്‍ ഇടുക്കി സുധീര്‍ സുലൈമാന്‍ ത്രിശ്ശുര്‍ വജ്ജീഹ് മലപ്പുറം രാജേഷ് വയലേല നാസ്സര്‍ കപ്പോള പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments