കാഞ്ഞങ്ങാട്: ദുബായ് ഹോളി ഖുർആൻ മാതൃകയിൽ ഇന്ത്യയിൽ അത്യപൂർവ്വമായി നടക്കുന്ന ഹാഫിളുൽ ഖുർആൻ ടാലൻറ് ഷോ കേരളത്തിൽ 2018 ഡിസംബർ ആദ്യവാരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യയിലെതന്നെ ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകിക്കൊണ്ട് അർശ് ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടന കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വടകരമുക്കിൽ വെച്ച് നടത്തുന്ന ഖുർആൻ ടാലൻറ് ഷോ സീസൺ 2 എന്ന പരിപാടിയുടെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു.
സി.കെ.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. സെയ്ഫ് ലൈൻ എം.ഡി.അബൂബക്കർ കുറ്റിക്കോൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഷിഹാബ് ബാഖവി കാങ്കോൽ, അഷ്റഫ് സഖാഫി, അബ്ദുൾ വഹാബ് റഹ്മാനി, ജാബിർ ഹുദവി ചാനടുക്കം, കുഞ്ഞബ്ദുല്ല ആവിക്കൽ, ബദറുദ്ദീൻ കെ.കെ, മൊയ്തിൻ കുഞ്ഞി, ഫൈസൽ കെ.പി, യൂനുസ് വടകരമുക്ക്, ഇർഷാദ് ഹുദവി, ഖുൽബുദ്ധീൻ പാലായി, നാസർലാന്റ് മാർക്ക്, ഫഹദ് മാങ്കൂൽ, മുഹ്സീൻ എം..കെ, കബീർ സി.പി, മുഹമ്മദലി യമാനി, നസീർ അജ് വ, ഷബീർ മണ്ഡ്യൻ, ഷരീഫ് കെ. കെ, അബ്ദുൾ സലാം പി എന്നിവർ പ്രസംഗിച്ചു. ഹനീഫ ബടകര സ്വാഗതം പറഞ്ഞു,
0 Comments