കാഞ്ഞങ്ങാട്: പ്രസവിച്ച ഉടന്‍ മരണപ്പെട്ട ചോരക്കുഞ്ഞുമായി യുവതി ആസ്പത്രിയിലെത്തി സംഭവത്തില്‍ ദൂരുഹതയുള്ളതിനാല്‍ ആസ്പത്രി അധികൃതര്‍ പൊലിസിനെ അറിയിച്ചു.
കാഞ്ഞങ്ങാട് കടപ്പുറ ത്തെ മുപ്പതുകാരിയായ യുവതിയാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ചോരക്കുഞ്ഞി ന്റെ മൃതദേഹവുമായി അരിമല ക്ലീനിക്കിലെത്തിയത്.
കുഞ്ഞി ന്റെ ദേഹത്ത് മുഴുവന്‍ പൂഴി കാണ പ്പെട്ടതും യുവതിയു ടെ പെരുമാറ്റവും സംശയം ഉളവാക്കിയതി നെ തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലിസ് കേ സെടുത്തു. ആസ്പത്രി മാ നേജര്‍ അബ്ദുല്‍ നിസാറി ന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. തുടര്‍ന്ന് പൊലിസ് നവജാത ശിശുവിന്റെ മൃതദേഹം ജില്ലാ ആസ്പത്രിയിലെത്തിച്ചു. അവിടന്ന് വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോ ളേജിലെക്ക് കൊണ്ടു പോയി.
0 Comments