കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് യു.ബി.എം.സി ഏ.എല്‍.പി സ്‌കൂളില്‍ കന്നഡ അധ്യാപികയുടെ ജോലി വാഗ്ദാനം ചെയ്ത് അധ്യാപികയില്‍ നിന്നും സ്‌കൂള്‍ ട്രസ്റ്റിന് നല്‍കാനുള്ള കോഴയാണെന്ന് പറഞ്ഞ് സ്‌കൂള്‍ പ്രധാനധ്യാപകനും മുന്‍ മാനേജറും പ്രധാനധ്യാപകന്റെ ഭാര്യയും ചേര്‍ന്ന് അധ്യാപികയുടെ പിതാവിന്റെ പേരിലുള്ള പത്ത് സെന്റ് ഭൂമി എഴുതി വാങ്ങി.
ഈ ഭൂമി രജ്‌സ്ട്രര്‍ ചെയതതാവട്ടെ യു.ബി.എം.സി ഏ.എല്‍.പി സ്‌കൂളിന്റെ പ്രധാനധ്യാപകനായിരുന്ന പി.വി ചന്ദ്രന്റെ ഭാര്യ സോമ പ്രഭയുടെ പേരിലാണ്. അജാനൂര്‍ രാവ ണേശ്വരം സി.പി പ്രവീണിന്റെ മകള്‍ ധന്യശ്രീക്കാണ് യു.ബി.എം.സി ഏ.എല്‍.പി സ്‌കൂളില്‍ 2017ല്‍ പ്രധാനധ്യാപകന്‍ പി.വി ചന്ദ്രനും അതേ, സ്‌കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത ചന്ദ്രന്റെ ഭാര്യ സോമപ്രഭയും മംഗലാപുരത്ത് താമസിക്കുന്ന അന്നത്തെ സ്‌കൂള്‍ മാനേജര്‍ ഉദയരാജ് കൗണ്‍ഡ്‌സും കന്നട വിഭാഗത്തില്‍ അധ്യാപികയു ടെ ജോലി നല്‍കിയത്.
ഒരു വര്‍ഷം കഴിഞ്ഞിട്ടും ധന്യശ്രീക്ക് ശമ്പളം നല്‍കിയത് 27000 രൂപ മാത്രമാണ്. ശമ്പള വര്‍ധനവ് ലഭിക്കാത്ത സാഹചര്യത്തില്‍ ധന്യശ്രീയുടെ പിതാവ് സി.പി പ്രവീണ്‍ സ്‌കൂളില്‍ ചെന്ന് നിജസ്ഥിതി അന്വേഷിച്ച പ്പോഴാണ് ധന്യശ്രീയെ അധ്യാപികയായി ഈ സ്‌കൂളില്‍ നിയമിച്ചത് അനധികൃതമാണെന്ന് ബോധ്യപ്പെട്ടത്.
ധന്യശ്രീക്ക് അധ്യാപിക ജോലിക്കു വേണ്ടി സ്‌കൂള്‍ മാനേജര്‍ ഉദയരാജിനെയും പ്രധാനധ്യാപകന്‍ പി.വി ചന്ദ്രനെയും സമീപിച്ച പ്പോള്‍ ഇരുവരും ആവശ്യ പ്പെട്ട കോഴ പത്ത് ലക്ഷം രൂപയായിരുന്നു. സാധു കുടുംബത്തില്‍ പ്പെട്ട പ്രവീണിന് പത്ത് ലക്ഷം രൂപ കൈയിലില്ലാത്തതിനാലാണ് പത്ത് സെന്റ് ഭൂമി രജിസ്ട്രര്‍ ചെയ്ത് നല്‍കാന്‍ തയ്യാറായത്. 2018 മെയ് മാസത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ അ ന്വേഷണം നടത്തിയ പ്പോള്‍ പ്രവീണും മകളും വഞ്ചിക്ക പ്പെട്ടതായും ധന്യശ്രീയില്‍ നിന്നും യു.ബി.എം.സി സ്‌കൂള്‍ മാ നേജ് മെന്റ് കോഴ വാങ്ങിയിട്ടി ല്ലെന്നും ബോധ്യമായി. യു.ബി.എം.സി സ്‌കൂളി ലെ നിലവിലുള്ള മാ നേജര്‍ ബിഷപ്പ് മോഹന്‍ മ നോരജി നെയടക്കം നേരില്‍ കണ്ട് പൊലിസ് മോഴി യെടുത്ത പ്പോഴാണ് കൊടുംവഞ്ചന പുറത്തായത്.
0 Comments