
കാഞ്ഞങ്ങാട്: കാണിയൂര്‍ പാതയ്ക്ക് മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്ത് ചെന്നൈയിലെ സതേണ്‍ റെയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സുധാകര റാവു. സുധാകാര്‍ റാവുവിനെ പോയി കണ്ട മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി യൂസുഫ് ഹാജി, കാണിയൂര്‍ പാത ആക്ഷന്‍ കമ്മിറ്റി ഭാരവാഹി സുധാകരന്‍ ഭട്ട് എന്നിവര്‍ക്കാണ് കാണിയൂര്‍ പാതയുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയതത്. കാണിയൂര്‍ പാത വേഗത്തിലും സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ടൊന്നുമില്ലാത്തതുമായ സംരഭമായതിനാല്‍ അത് പെട്ടന്ന് പാത യാഥാര്‍ത്ഥ്യമാക്കാന്‍ കൂ ടെയുണ്ടാവുമെന്ന് സുധാകര റാവു ഉറപ്പ് നല്‍കി. കുടാതെ കേരള സര്‍ക്കാര്‍ സ്ഥലമെറ്റടുക്കലുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയ്ക്കായുണ്ടാക്കിയ അനുമതി പത്രത്തില്‍ സ്ഥലമെറ്റടുക്കല്‍ എന്ന് എഴുതിയ കാര്യം ചൂണ്ടിക്കാട്ടി അത് മൊത്തം ചിലവിന്റെ ഭാഗമാക്കി മാറ്റി തിരുത്തണമെന്നും സുധാകര റാവു ആവശ്യപ്പെട്ടു. ഇതു പ്രകാരം റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരനുമായി സി യൂസുഫ് ഹാജി ബന്ധ പ്പെടുകയും അതില്‍ മാറ്റം വരുത്താനും തീരുമാനിച്ചു. സുധാകരറാവുവിനെ കുടാതെ റെയില്‍വേ ചീഫ് എഞ്ചിനീയര്‍(സര്‍വ്വെ) ഐ സുധാകര റാവു, ചീഫ് എഞ്ചിനീയര്‍(സര്‍വ്വെ) എസ് അശോക് കുമാര്‍,ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍(സര്‍വ്വെ) വി ശങ്കരനാരായണന്‍, സീനിയര്‍ ട്രാന്‍സ്‌പോറഷന്‍ മാനേജര്‍ എസ് സുധാകരന്‍ തുടങ്ങി ഉയര്‍ന്ന റെയില്‍വേ ഉ ദ്യോഗസ്ഥന്മാരും ചര്‍ച്ചയില്‍ സംബന്ധിച്ചു. നവംബര്‍ പത്തിനകം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ കണ്ട് കാണിയൂര്‍ പാതയ്ക്ക് ആവശ്യമായ കര്‍ണാടക വിഹിതവുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി യൂസൂഫ് ഹാജി അറിയിച്ചു.
0 Comments