കാഞ്ഞങ്ങാട്: നവംബര്‍ രണ്ടിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന കാഞ്ഞങ്ങാടന്‍ സംഗമത്തില്‍ പ ങ്കെടുക്കുവാന്‍ കാഞ്ഞങ്ങാട്ട് നിന്നും പൗര പ്രമുഖര്‍ കൂട്ട ത്തോ ടെ അബുദാബിയി ലെക്ക് പുറ പ്പെട്ടു കഴിഞ്ഞു.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നവംബര്‍ രണ്ട് വെള്ളിയാഴ്ച രാവി ലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണിവ രെയാണ് കാഞ്ഞങ്ങാടന്‍ സംഗമം നടക്കുന്നത്. കെ.എം.സി.സിയടക്കമുള്ള സംഘടനകള്‍ ആതിഥേയത്വം നിര്‍വഹിക്കുന്ന പരിപാടിയില്‍ കാഞ്ഞങ്ങാട്ടെ പൗര പ്രമുഖരുടെ വലിയ നിര സംബന്ധിക്കുന്നുണ്ട്. മെട്രോ മുഹമ്മദ് ഹാജി, എ ഹമീദ് ഹാജി, എം.പി ജാഫര്‍, സി മുഹമ്മദ് കുഞ്ഞി, പി.പി നസീമ ടീച്ചര്‍, ടി മുഹമ്മദ് അസ്ലം, ബഷീർ വെള്ളിക്കോത്ത്, സിഎച്ച് . സുബൈദ, തുടങ്ങി പ്രമുഖരുടെ നിര തന്നെ പരിപാടികളിൽ സംബന്ധിക്കാന്‍ അബുദാബിയിലേക്ക് പുറ പ്പെടുവാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ഇതില്‍ എ ഹമീദ് ഹാജിയും ടി മുഹമ്മദ് അസ്ലമും എം.പി ജാഫറും നേരെത്തെ അബൂദാബിയില്‍ എത്തി കഴിഞ്ഞിട്ടുണ്ട്.
0 Comments