ഇത് പള്ളിക്കര ബീച്ച്...ആര്‍ക്കും പോയി കടലില്‍ കുളിക്കാം..... എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദി?
Wednesday, October 31, 2018
കാഞ്ഞങ്ങാട്: ദിവസവും നൂറു കണക്കിന് ആളുകള്‍ വിശ്രമിക്കാനും ഉല്ലാസത്തിനും എത്തുന്ന പള്ളിക്കര ബീച്ചില്‍ യാതൊരു സുരക്ഷയും നോക്കാതെ കടലില്‍ കുളിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ഇവിടെ കടലില്‍ തിരമാലകള്‍ക്കിടയില്‍ രസിച്ച് കുളിക്കുന്നു. നീന്തല്‍ അറിയുന്നവരും അറിയാത്തവരും എല്ലാം ഒരു പോലെ തിരമാലകള്‍ക്കിടയില്‍ കുളിക്കുകയാണ്. ആരും ഇവരെ നിയന്ത്രിക്കാനോ, കടലില്‍ ഇറങ്ങുന്നതിനെ, നിരുല്സാഹപ്പെടുത്താനോ അവിടെ എത്തുന്നില്ല. കഴിഞ്ഞ കുറെ കാലങ്ങളായി അറബി കടല്‍ പ്രവചനാതീതമായ സ്വഭാവമാണ് കാണിക്കുന്നത്. മല്‍സ്യബന്ധനത്തിന് പോകുന്നവരടക്കമുള്ളവരോട് പലപ്പോഴും ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും അടക്കമുള്ളവര്‍ ഇത്തരത്തില്‍ കടലില്‍ സംഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ച്് ദിവസവും ജാഗ്രത നിര്‍ദ്ദേശം നല്കു മ്പോഴാണ് പള്ളിക്കര ബീച്ചിലെ തിരമാലകള്‍ക്കിടയില്‍ ഇത്തരത്തില്‍ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാ തെ ആളുകള്‍ കുളിക്കാനിറങ്ങുന്നത്. ലൈഫ് ഗാര്‍ഡ് സംവിധാനങ്ങളുണ്ടെങ്കില്‍ ചെറിയ കുട്ടികളടക്കമുള്ളവര്‍ നീന്താനിറങ്ങുന്നത് അവരുടെ ജീവന് തന്നെ ഭീഷണിയായി മാറുകയാണ്. സംഭവത്തില്‍ പള്ളിക്കര ബീച്ച് നടത്തിപ്പുകാരായ പള്ളക്കര ബാങ്ക് അടക്കമുള്ളവര്‍ കാര്യങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
0 Comments