കൂളിക്കാട് സെറാമിക്സ് 'ഗൃഹപ്രവേശം സമ്മാനോത്സവം' വിജയികളെ തെരെഞ്ഞെടുത്തു

കൂളിക്കാട് സെറാമിക്സ് 'ഗൃഹപ്രവേശം സമ്മാനോത്സവം' വിജയികളെ തെരെഞ്ഞെടുത്തു

കാഞ്ഞങ്ങാട്: കൂളിക്കാട് സെറാമിക്സ് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ  'ഗൃഹപ്രവേശം  സമ്മാനോത്സവം' പദ്ധതിയിലെ വിജയികളെ തെരെഞ്ഞെടുത്തു. ഒന്നാം സമ്മാനമായ ഫ്രിഡ്ജിന്  ഖദീജ കൊളവയലും, രണ്ടാം സമ്മാനമായ എൽ ഇ ഡി ടിവിക്ക് പി.വി മനോജ് കുറന്തൂരും മൂന്നാം സമ്മാനമായ വാഷിംഗ് മെഷീനിക്ക് മുഹമ്മദ്‌കുഞ്ഞി മാഹിൻ അജാനൂരും അർഹരായി.  കൂളിക്കാട് സെറാമിക്സ് മാനേജിംഗ് ഡയറക്ടർ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, അജാനൂർ പഞ്ചായത്ത് അംഗങ്ങളായ ഹമീദ് ചേരക്കാടത്ത്, അബ്ദുൽ കരീം എന്നിവർ നറുക്കെടുപ്പ് നടത്തി. കൂളിക്കാട് സെറാമിക്സ് ഡയറക്ടർ ഹബീബ് കൂളിക്കാട്, മീഡിയ പ്ലസ് ന്യൂസ് ഡയറക്ടർ ഹാറൂൺ ചിത്താരി, ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് അൻവർ ഹസ്സൻ ചിത്താരി എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. കൂളിക്കാട് സെറാമിക്സ് മാനേജർ മുസ്തഫ സ്വാഗതം പറഞ്ഞു. റമീസ് മട്ടൻ, മൊയ്തു മണ്ടിയൻ എന്നിവർ സംബന്ധിച്ചു .

Post a Comment

0 Comments