ഹാഫിളുല്‍ ഖുര്‍ആന്‍-2018 സീസണ്‍ രണ്ട്, ഒഡീഷന്‍ മൂന്നിനും നാലിനും

ഹാഫിളുല്‍ ഖുര്‍ആന്‍-2018 സീസണ്‍ രണ്ട്, ഒഡീഷന്‍ മൂന്നിനും നാലിനും

കാഞ്ഞങ്ങാട്: വടകരമുക്ക് അര്‍ഷ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാതല ഖുര്‍ആന്‍ പാരായണ മല്‍സരത്തിന് യോഗ്യരായവരെ തിരഞ്ഞെടുക്കാനുള്ള ഒഡീഷന്‍ റൗണ്ട് നവംബര്‍ മൂന്നിനും നാലിനും രണ്ട് വേദികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു. ഹസ്രത്ത് അബൂ ഹുറയ്‌റ(റ) വടകരമുക്ക്, ഹസ്രത്ത് ഇബ്‌നു അബ്ബാസ് നഗര്‍ കാര്‍ഗില്‍ എന്നിവിടങ്ങളിലാണ് ഒഡീഷന്‍ നടക്കുക.
ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ സമ്മാനതുക ഒന്നാം സ്ഥാനത്തിന് നല്‍കുന്ന ഹാഫിളുല്‍ ഖുര്‍ആന്‍ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 350 ഓളം ഹാഫിളുകള്‍ ഒഡിഷനില്‍ സംബന്ധിക്കും.
2018 ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ടാലന്റ് ഷോ ഫൈനലില്‍ ഒഡീഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 പേരായിരിക്കും മല്‍സരിക്കുക. 2014 ജനുവരിയില്‍ അഞ്ച് ലക്ഷം രൂപ സമ്മാനതുക നല്‍കി വളരെ വിജയകരമായി പൂര്‍ത്തിയാക്കിയ സീസണ്‍ വണ്‍ പ്രോഗ്രാമിന്റെ പ്രചോദനമാണ് സീസണ്‍ രണ്ടു നടത്താന്‍ കാരണമായിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പത്ര സമ്മേളനത്തില്‍ സി.കെ റഹ്മത്തുള്ള, സി.എം ഹനീഫ, അബ്ദുല്‍ സലാം പി, നസീര്‍ അജ്‌വ, അബ്ദുറഹ്മാന്‍ പി എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments