പത്ത് വയസുകാരിയെ മാനഭംഗപ്പെടുത്തിയ അറുപതുകാരന്‍ പിടിയില്‍

പത്ത് വയസുകാരിയെ മാനഭംഗപ്പെടുത്തിയ അറുപതുകാരന്‍ പിടിയില്‍

കാഞ്ഞങ്ങാട്: പത്ത് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ദേഹത്ത് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അറുപതുകാരനായ ലോട്ടറി വില്‍പ്പനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മട്ടംവയല്‍ ആലയിലെ മരുതോടന്‍ തമ്പാന്‍ നായരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറിനടുത്തുവെച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തമ്പാന്‍ നായരെ പിടികൂടിയ ശേഷം ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു.

Post a Comment

0 Comments