നൂറു കണക്കിന് കാഞ്ഞങ്ങാട്ടുകാരുടെ സംഗമ വേദിയായി കാഞ്ഞങ്ങാടന്‍ സംഗമം

നൂറു കണക്കിന് കാഞ്ഞങ്ങാട്ടുകാരുടെ സംഗമ വേദിയായി കാഞ്ഞങ്ങാടന്‍ സംഗമം

കാഞ്ഞങ്ങാട്: നൂറു കണക്കിന് യു.എ.ഇയിലുള്ള കാഞ്ഞങ്ങാട്ടുകാരുടെ സംഗമ വേദിയായി അബുദാബിയില്‍ നടന്ന കാഞ്ഞങ്ങാടന്‍ സംഗമം. ഒരു ദിവസം മുഴുവന്‍ നീണ്ട് നിന്ന നിരവധി പരിപാടികളോടെയാണ് സംഗമം സമാപിച്ചു. അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള സംഗമത്തില്‍ കമ്പവലി മുതല്‍ കാരംസ് പരിപാടി വരെ അരങ്ങേറി. സംഗമത്തില്‍ മെ ട്രോ മുഹമ്മദ് ഹാജി, എ ഹമീദ് ഹാജി, എം.പി ജാഫര്‍, ബഷീര്‍ വെള്ളി ക്കോത്ത്, സി മുഹമ്മദ് കുഞ്ഞി, നസീമ ടീച്ചര്‍, ഖദീജ ഹമീദ്, സി എച്ച് സു ലൈഖ, ടി മുഹമ്മദ് അസ്ലം, മുസ്തഫ തായന്നൂര്‍, കെ.കെബദറുദ്ധീന്‍ തുടങ്ങി നാട്ടിലുള്ള പ്രമുഖര്‍ പങ്കാളികളായി. സുധീര്‍ ഷെട്ടി, എം.എം നാസര്‍, റാഷിദ് എട ത്തോട്, അബൂബക്കര്‍ സൈഫ് ലൈന്‍, അസ്ലം കാഞ്ഞങ്ങാട് തുടങ്ങിയ കെ.എം.സി.സി നേതാക്കളും വ്യാപാര പ്രമുഖരും സംഗമത്തിന് നേതൃത്വം നല്‍കി. സംഗമത്തില്‍ ചാരുത യേറ്റി കൊണ്ട് ഹാഷിം ആറങ്ങാടി അവതരിപ്പിച്ച കാഞ്ഞങ്ങാട്ടെ ചരിത്ര പുരുഷന്മാരെയും മുസ്ലിംലീഗ്, കെ.എം.സി.സി മണ്‍മറഞ്ഞ നേതാക്കന്മാരെക്കുറിച്ചുള്ള ടോക് ഷോ പരിപാടി അതിമനോഹരമായി. സംഗമത്തില്‍ വെച്ച് മെട്രോ മുഹമ്മദ് ഹാജി ചെയര്‍മാനാക്കി കൊണ്ട് കാഞ്ഞങ്ങാട്ട് സി.എച്ച് സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.

Post a Comment

0 Comments