കാഞ്ഞങ്ങാട് : നീലേശ്വരം ബസ് സ്റ്റാന്റ് ഇനി ഓര്‍മ്മ.നിലവിലുള്ള ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ച് ആധുനിക രീതിയിലുള്ള കെട്ടിടം പണിയാനാണ് കഴിഞ്ഞ അഞ്ചു ദിവസമായി കെട്ടിടം പൊളിച്ച് നീക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിയുടെ അവസാന ഘട്ടത്തിലാണ് ഇനി കാര്യങ്ങള്‍. ഇതോടെ കഴിഞ്ഞ നാല്‍പത്തഞ്ച് വര്‍ഷമായി തലയെടുപ്പോടെ നില നിന്ന കെട്ടിടം ഇനി ഓര്‍മ്മയില്‍ മാത്രം. എന്‍.കെ.കുട്ടന്‍ പഞ്ചായത്ത് പ്രസിഡണ്ടായ ഭരണ സമിതിയാണ് ഇന്നുള്ള ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോഴിക്കോട് സ്വദേശിയായ കെ.ടി.വേണുഗോപാലനായിരുന്നു ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ കരാറുകാരന്‍. കക്കാട്ട് മഠത്തില്‍ കോവിലകത്തിന്റെ അധീനതയിലുള്ള സ്ഥലത്തിലാണ് ബസ് സ്റ്റാന്റ് കെട്ടിടം പണി തിരുന്നത്. കക്കാട്ട് മഠത്തിന്റെ തറവാട്ടം ഗ ങ്ങളുടെ കുട്ടികള്‍ മറിച്ചാല്‍ ശവം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു അത് വരെ'. കാട് മുടി കടന്നിരുന്ന പ്രദേശം അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എ.കെ.കുട്ടന്റെ ശ്രമഫലമായാണ് രാജകുടുംബങ്ങള്‍ ബസ് സ്റ്റാന്റിന് വേണ്ടി സ്ഥലം വിട്ടു കൊടുത്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കെട്ടിടണിന് ബലക്ഷയം സംഭവിക്കുകയും പുതിയ കെട്ടിടം പണിയാന്‍ നഗരസഭ തയ്യാറായനോടെയാണ് കെട്ടിടം പൊളിച്ച് നീക്കാന്‍ തുടങ്ങിയത്.ഇന്നോടെ കെട്ടിടം പൊളിച്ച് നീക്കുന്ന പ്രവര്‍ത്തി അവസാനിക്കുന്നതോടെ നീലേശ്വരം ബസ് സ്റ്റാന്റ് ഇനി ഓര്‍മ്മയാന്‍ മാത്രം.
0 Comments