കാഞ്ഞങ്ങാട് നഗരത്തിൽ പേ പാർക്കിംഗിന് സർക്കാർ അനുമതി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ കെ.എസ്.ടി.പി റോഡിനോടനുബന്ധിച്ച് പേ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ അനുമതി. നഗരസഭ ചെയർമാൻ വി.വി രമേശൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പാണ് പേപാർക്കിംഗിന് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ കെ.എസ്.ടി.പി റോഡിൽ വീതി കൂടിയ ഭാഗങ്ങളായ നോർത്ത് കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന് മൂന്നിൽ റോഡിനിരുവശം, കല്ലറക്കൽ ജ്വല്ലേഴ്‌സിന് മുൻവശം, പഴയ കൈലാസ് തിയേറ്റർ, സ്മൃതി മണ്ഡപം, ടൗൺ ഹാൾ പരിസരം എന്നിവിടങ്ങളിലാണ് പേ പാർക്കിംഗ് ഏർപ്പെടുത്തുക. പേ പാർക്കിംഗ് സംവിധാനം വരുന്നതോടെ നഗരത്തിൽ വാഹന പാർക്കിംഗിനുള്ള അസൗകര്യവും ഗതാഗതക്കുരുക്കിനും പരിഹാരം കണ്ടെത്താൻ കഴിയും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ