ബുധനാഴ്‌ച, നവംബർ 07, 2018
കാഞ്ഞങ്ങാട് : എസ് .വൈ. എസ്. കാസര്‍കോട് ജില്ലാ കമ്മിറ്റി  നബിദിന വിളംബര റാലി നടത്തി.  ഹൊസ്ദുര്‍ഗ് പുതിയ കോട്ട മഖാം സിയാറത്തോടെ ആരംഭിച്ച റാലി നോര്‍ത്ത് കോട്ട ച്ചേരിയില്‍ സമാപിച്ചു എസ്. വൈ .എസ് സംസ്ഥാന ഖജാന്‍ജി മെട്രോ മുഹമ്മദ് ഹാജി , ജില്ലാ പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍ക്ക് റാലിയുടെ  പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എസ്.വൈ. എസിന്റെയും , എസ്. കെ. എസ്. എസ്. എഫിന്റെയും പ്രവര്‍ത്തകരും , മഹല്ല് ജമാഅത്ത് പ്രതിനിധികളും റാലിയില്‍ അണിനിരന്നു . ടി. കെ. പൂക്കോയ തങ്ങള്‍ , മുബാറക്ക് ഹസൈനാര്‍ ഹാജി , അഷ്‌റഫ് മിസ്ബാഹി , അബൂബക്കര്‍ സാലൂദ്  നിസാമി , അബ്ബാസ് ഫൈസി , ഇബ്രാഹിം ഫൈസി , ശരീഫ് ഹാജി , എസ്. പി.  സലാഹുദ്ദിന്‍ , കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ , കെ .യു. ദാവൂദ് ഹാജി , ഇസ്മായില്‍ ഹാജി , മൊയ്ദീന്‍ കുഞ്ഞി മൗലവി , സയ്യദ് ഹാദി തങ്ങള്‍ , കെ. ബി. കുട്ടി ഹാജി , ഹംസ ഹാജി , ഷറഫുദ്ദിന്‍ കുണിയ , പി.എം ഫാറൂഖ്, സയീദ് അസ്അദി,   ബശീര്‍ ദാരിമി , അബൂബക്കര്‍ മാസ്റ്റര്‍ , പാലാട്ട് ഇബ്രാഹിം ഹാജി , പി.എ. റഹിമാന്‍ ഹാജി , കൊവ്വല്‍ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി . വാഹന ഗതാഗതത്തിന് തടസ്സം വരുത്താതെ  നടന്ന  നബിദിന വിളംബര റാലി കാഞ്ഞങ്ങാട് നഗരത്തെ സംബന്ധിച്ചേടത്തോളം പുതിയൊരു അനുഭവമായിരുന്നു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ