വ്യാഴാഴ്‌ച, നവംബർ 08, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ ഭിത്തി അടര്‍ന്ന് വീഴുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നവീകരിച്ച ഹാളാണ് തകര്‍ന്ന് വീണ് കൊണ്ടിരിക്കുന്നത്. ചെറിയ വാടക മാത്രമുള്ളതിനാല്‍ നിരവധി പരിപാടികള്‍ നടക്കുന്ന ഹാളിന്റെ വാതിലിന് മുകളിലുള്ള  സിമന്റ് ഇളകി വീണ് കോൺഗ്രീറ്റ് കമ്പികൾ കാണുന്ന വിധത്തിലാണ് ഇപ്പോൾ ഉള്ളത്. നിരവധി പരിപാടികൾ നടക്കുന്ന  ടൗണ്‍ ഹാളില്‍ പരിപാടി വീക്ഷിക്കാന്‍ വരുന്നവര്‍ക്ക് അടക്കം പ്രശ്‌നങ്ങളുണ്ടാക്കും. അതു കൊണ്ട് തന്നെ നഗരസഭക്ക് വരുമാനമുണ്ടാക്കുന്ന ഈ ഹാളിന്റെ അറ്റക്കുറ്റപണി നടത്തണമെന്നാവശ്യം ശക്തമാണ്. അകത്തേക്കും പുറത്തേക്കും പോകുന്ന വാതിലുകളില്‍ അടക്കം ഇത്തരത്തില്‍ ഭിത്തി അടര്‍ന്ന് വീഴുന്നതോടെ അവിടെക്ക് എത്തുന്ന ജനങ്ങള്‍ക്ക് അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ