വ്യാഴാഴ്‌ച, നവംബർ 08, 2018
ചെറുവത്തൂർ: കേരളത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ റിയൽ ഹൈപ്പർ മാർക്കറ്റിന്റെ ജില്ലയിലെ രണ്ടാമത്തെ ഷോപ്പ് ചെറുവത്തൂരിൽ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുന്നു. പുതിയ ഷോപ്പിലേക്ക് ആവശ്യമായ ഉദ്യോഗാർത്ഥികളെ തേടുന്നു. സെയിൽസ് മാൻ, സെയിൽസ് ഗേൾ (എസ്.എസ്.എൽ.സി/ പ്ലസ് ടു ,40 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം), ബില്ലിംഗ് സ്റ്റാഫ് ( പ്ലസ് ടു & കമ്പ്യൂട്ടർ പരിജ്ഞാനം ,40 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം), കസ്റ്റമർ കെയർ (പ്ലസ് ടു/ഡിഗ്രി , 40 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം), പർച്ചേസ് എൻട്രി (പ്ലസ് ടു ,40 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം), അക്കൗണ്ട്സ് (ഡിഗ്രി, ജി എസ് ടി മുൻ പരിചയം , 40 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം), റീപാക്കിങ് സ്റ്റാഫ് (40 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം), ക്‌ളീനിംഗ് സ്റ്റാഫ് (40 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം), സെക്യൂരിറ്റി (45  വയസ്സിൽ താഴെ ഉള്ളവരായിരിക്കണം), ഗുഡ്സ് റിസീവിങ്  (45  വയസ്സിൽ താഴെ ഉള്ളവരായിരിക്കണം), ഗോഡൗൺ ഹെൽപ്പർ  (45  വയസ്സിൽ താഴെ ഉള്ളവരായിരിക്കണം) തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്.  ആകർഷകമായ ശമ്പളത്തോടൊപ്പം പി.എഫ്, ഇ ആസ് ഐ, ഹോസ്റ്റൽ സൗകര്യം തുടങ്ങിയവ ലഭ്യമാകും, ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് മുൻഗണന നൽകും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഫോട്ടോ, ഐഡി പ്രൂഫ്  എന്നിവ സഹിതം നവംബർ പത്തിന് ശനിയാഴ്ച   ചെറുവത്തൂർ പഞ്ചായത്ത് ഓഫിസിനു(ബസ്റ്റാന്റിനു സമീപം) എതിർ വശത്തുള്ള ഓഫീസിലോ അല്ലെങ്കിൽ നവംബർ 11നു ഞായർ   കാഞ്ഞങ്ങാട്ടെ റിയൽ ഹൈപ്പർ മാർക്കറ്റിലോ ഇന്റർവ്യൂവിനു ഹാജരാവേണ്ടതാണ്. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 0467-2209980, 0467-2209981 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ