തിങ്കളാഴ്‌ച, നവംബർ 12, 2018
കാഞ്ഞങ്ങാട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി മുട്ടുന്തല മുസ്ലിം ജമാഅത്ത് നബിദിനാഘോഷ കമ്മിറ്റിയും ദാറുല്‍ ഉലൂം സെക്കണ്ടറി മദ്രസയും സംഘടിപ്പിക്കുന്ന നബിദിന ക്യാംപയിന്‍ മിലാദ് മഹര്‍ജാന് മൗലീദ് സദസോടെ തുടക്കമായി.മൗലീദ് സദസിന് ഖത്തീബ് മുഹമ്മദ് അല്‍ അസ്ഹരി നേതൃത്വം നല്‍കി. സദര്‍ മുഅല്ലിം യൂനുസ് ഫൈസി കാക്കടവ് അധ്യക്ഷത വഹിച്ചു. സണ്‍ ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി, അസീസ് മമ്മു ഹാജി, അബ്ദുല്ല മീലാദ്, ഇബ്രാഹിം ആവിക്കല്‍, റിസ്‌വാന്‍ കെ.ടി, അബ്ദുറഹ്മാന്‍ പാറക്കാട്ട്, സി.എച്ച് നാസര്‍, സി.എച്ച് കരീം, കൈസ് സണ്‍ലൈറ്റ്, അബൂബക്കര്‍ മൗലവി നാരമ്പാടി, ഷാക്കിര്‍ ദാരിമി, സാദിഖുല്‍ അമീന്‍, മുസ്തഫ അസ്ഹരി, അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ ഫൈസി, അ സൈനാര്‍ മൗലവി സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ