ബുധനാഴ്‌ച, നവംബർ 14, 2018
ദുബായ്: റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മറൈൻ സ്റ്റേഷനിലെ പൊതുശൗചാലയത്തിലാണ് ഇന്ത്യക്കാരനായ യുവാവ് ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്. സ്റ്റേഷനിലെ ശൗചാലയം വൃത്തിയാക്കുന്ന ജോലിചെയ്തിരുന്ന യുവാവാണ് മൊബൈൽ ക്യാമറ ഉപയോഗിച്ച് ടൊയ്ലറ്റിൽ എത്തിയിരുന്ന യുവതികളുടെ ദൃശ്യങ്ങൾ പകർത്തിയത്.

ടാൻസാനിയൻ സ്വദേശിയായ യുവതിയാണ് ടൊയ്ലറ്റിനടുത്ത് ഒരു മൊബൈല്‍ ഫോൺ ഇരിക്കുന്നത് ശ്രദ്ധിച്ചത്. ടൊയ്ലറ്റിൽ കയറിയ ആരെങ്കിലും മറന്നുവെച്ചതാകാം എന്ന് കരുതിയാണ് യുവതി ഫോൺ എടുത്തത്. എന്നാൽ ക്യാമറ ഒാണായിരുവെന്ന് മനസിലാക്കിയ യുവതി ഉടൻ തന്നെ ദൃശ്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ നടത്തിയ അന്വേഷണത്തില്‍ ടൊയ്ലറ്റ് വ്യത്തിയാക്കാന്‍ വരുന്ന ഇന്ത്യക്കാരനായ യുവാവിന്റെ മൊബൈലാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി സ്ത്രീകളുടെ ടൊയ്ലറ്റ് ദൃശ്യങ്ങൾ യുവാവ് മൊബൈൽ ഉപയോഗിച്ച് പകർത്തിയതായി കണ്ടെത്തി. കുറ്റക്കാരനെന്ന് കണ്ടെത്തിയ ദുബായ് കോടതി യുവാവിന് മുന്ന് മാസത്തേക്ക് ശിക്ഷ വിധിച്ചു. ഒപ്പം ശിക്ഷ കാലാവധിക്ക് ശേഷം ദുബായിൽ നിന്നും നാട്ടിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം. എന്നാൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചില്ലെന്നും ടൊയ്ലറ്റിൽ മൊബൈൽ വെച്ച് മറന്നതാണെന്നും യുവാവ് ദുബായ് കോടതിയിൽ പറഞ്ഞു. ഇത് മുഖവിലക്ക് എടുക്കാൻ കോടതി തയ്യാറായില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ