ബുധനാഴ്‌ച, നവംബർ 14, 2018
തിരുവനന്തപുരം : പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം ഫോണില്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്ത നഗ്ന വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം പോണ്‍ സൈറ്റുകളില്‍ പ്രചരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി മുഹമ്മദ് നബീല്‍ ഷാനവാസ്, കൊച്ചുവേളി സ്വദേശി മുഹമ്മദ് യഹിയ സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

ഡാഡി കൂള്‍, ഷുഗര്‍ ഡാഡി എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരെയും റിമാന്റ് ചെയ്തു.

പെണ്‍കുട്ടി ഫോണില്‍ സൂക്ഷിച്ചിരുന്ന വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയോ ചോര്‍ന്ന് പോണ്‍സൈറ്റില്‍ എത്തുകയായിരുന്നു. വീഡിയോ അവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്താണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പ്രചരിപ്പിച്ചത്. തലസ്ഥാന നഗരത്തിലെ വിവിധ ഗ്രൂപ്പുകളിലാണ് വീഡിയോ ആദ്യം പ്രചരിപ്പിച്ചത്. പീന്നീട് പെണ്‍കുട്ടിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്താണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. പീന്നീട് പെണ്‍കുട്ടിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ