ചൊവ്വാഴ്ച, നവംബർ 13, 2018
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.ഇതിനിടെ ഇന്ന് കീഴടങ്ങാനായി ഹരികുമാര്‍ വീട്ടില്‍ എത്തുകയായിരുന്നു എന്നാണ് വിവരം. ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സനല്‍കുമാറിന്റെ ഭാര്യ ഇന്ന് രാവിലെ നിരാഹാര സമരം ആരംഭിച്ചിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ