കാഞ്ഞങ്ങാട്: ഇന്നലെ മഡിയനിൽ ഉണ്ടായ കൂട്ട വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയിലായിരിക്കെ മരണപ്പെട്ട പൂച്ചക്കാട് സ്വദേശി മുഹമ്മദ് കുഞ്ഞി (65)യുടെ മയ്യത്ത് ഖബറടക്കി. ഇന്ന് രാത്രി 7.30 മണിയോടെ പൂച്ചക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് കെ.എസ്.ടി.പി റോഡില്‍ മഡിയനിലാണ് അപകടമുണ്ടായത്.
സ്‌കൂട്ടിയുടെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് കുഞ്ഞി. സ്‌കൂട്ടിക്ക് പിന്നിലിടിച്ച കാറില്‍ ഓട്ടോയും ഇടിക്കുകയായിരുന്നു. സ്‌കൂട്ടി ഓടിച്ച മുസമ്മല്‍ (21), ഓട്ടോ ഓടിച്ച ചിത്താരിയിലെ അബ്ദുല്‍ഖാദര്‍ (50), ഇല്ല്യാസ് (34) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കെ.എല്‍ 60 എച്ച് 532 സ്‌കൂട്ടിയിലാണ് കാറും ഓട്ടോയും ഇടിച്ചത്. മുഹമ്മദ് കുഞ്ഞി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: ഷരീഫ.
0 Comments