കാസർകോട് : പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ അറിയിച്ചു. കൊലപാതകം രാഷ്ടീയ പ്രേരിതമാണോ എന്ന തടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് മാത്രമെ പറയാന്‍ പറ്റൂ. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപികച്ചതായും എസ്പി അറിയിച്ചു.
കാസര്‍ഗോഡ് ഇന്നലെയാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചത്. കല്യോട്ട് സ്വദേശി കൃപേഷ്, ജോഷി എന്ന് വിളിപ്പേരുള്ള ശരത് ലാല്‍ എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ജീപ്പില്‍ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
0 Comments