
കാഞ്ഞങ്ങാട്: നാടിനെ കണ്ണീരിലാഴ്ത്തി സി.പി.എം പ്രവര്‍ത്തകരുടെ കൊലകത്തിക്കിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരതിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. കല്ല്യോട്ട് ടൗണിനടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്ഥലത്ത് ഇരുവര്‍ക്കും ചിതയൊരുക്കി. പരിയാരത്ത് നിന്നും വിലാപയാത്രയായിട്ടാണ് ഇരുവരുടെ മൃതദേഹങ്ങള്‍ കല്ല്യോട്ടെക്ക് എത്തിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളുമായി പതിനായിര കണക്കിന് ആളുകളാണ് വിലാപയാത്രക്കിടയില്‍ ഇരുവര്‍ക്കുമായി അന്ത്യോപചാരമര്‍പ്പിക്കാനെയെത്തിയിരുന്നത്. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂരില്‍ ഒളവറ, കാലിക്കടവ്, ചെറുവത്തൂര്‍ മയ്യീച്ച, നീ ലേശ്വരം കരുവാ ച്ചേരി, കാഞ്ഞങ്ങാട് പുതിയ കോട്ട, അജാനൂര്‍ മൂലക്കണ്ടം തുടങ്ങിയിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ജന്മനാടായ കല്ല്യോട്ടെത്തിയ സമയത്ത് ആയിര കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുക്കാരുമാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക രെ അവസാനമായി എത്തിയിരുന്നത്.ക ല്ല്യോട്ട് പുല്ലൂര്‍ പെരിയ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ എത്തിച്ച മൃത ദേഹങ്ങള്‍ ആയിര കണക്കിന് പ്രവര്‍ത്തകരും നാട്ടുക്കാരും അവസാന നോക്കു കാണാനായി അവിടെ എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരു ടെയും വീടുകളില്‍ വെച്ച ശേഷം അവസാനം ക ല്ല്യോട്ട് ടൗണിനടുത്തുള്ള സ്ഥലത്ത് ഇരുവര്‍ക്കും ചിത യൊരുക്കുകയായിരുന്നു. കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളായ ര മേശ് ചെന്നിത്തല, മുല്ലപള്ളി രാമചന്ദ്രന്‍, കെ.സി ജോസഫ്, കെ.സി വേണുഗോപാല്‍, ശബരിനാഥ്, ഷാഫി പറമ്പില്‍, എന്‍.എ നെല്ലിക്കുന്ന്, അന്‍വര്‍ സാദാത്ത്, കെ.പി അനില്‍കുമാര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്,എം.സി ഖമറുദ്ധീന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഷാനി മോള്‍ ഉസ്മാന്‍, എം.കെ രാഘവന്‍ എം.പി, കെ.എസ്.യു സ്ംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യ ക്കോസ്്, മുസ്ലിംലീഗ് നേതാക്കളായ കെ.ഇ.എ ബക്കര്‍, ഹമീദ് മാങ്ങാട്, ഹനീഫ കുന്നില്‍, മന്‍സൂര്‍ മല്ലത്ത്്, ആരിഫ് തൊട്ടി, റഊഫ് ബായിക്കര, അബ്ബാസ് കളനാട്, റഷീദ് കല്ലിങ്കാല്‍ ഷെരീഫ് കൊടവഞ്ചി തുടങ്ങിയവരും അന്ത്യമാപാചാരമാര്‍പ്പിക്കാനെത്തിയിരുന്നു.
0 Comments