ഇരട്ടക്കൊലപാതകം; പിടിയിലായ പീതാംബരനെ സിപിഎം പുറത്താക്കി

ഇരട്ടക്കൊലപാതകം; പിടിയിലായ പീതാംബരനെ സിപിഎം പുറത്താക്കി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ കസ്റ്റഡിയിലായ സിപിഎം പെരിയ ലോക്കാല്‍ കമ്മിറ്റി അംഗം എ പീതാംബരനെ പാര്‍ട്ടി പുറത്താക്കി. സംസ്ഥാന നേതൃത്വത്തിന്റ നിര്‍ദേശപ്രകാരമാണ് നടപടി. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ  . പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടിങ്കില്‍ വച്ചുപെറുപ്പിക്കില്ലെന്നും കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം എന്നും കോടിയേരി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മുരളി, സജീവന്‍, ദാസന്‍ എന്നിവരുള്‍പ്പെടെ ഏഴു പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകികള്‍ സഞ്ചരിച്ച് ജീപ്പ് കണ്ണൂര്‍ രജിസ്ട്രേഷനില്‍ ഉള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്.

ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനാണ് പിടിയിലായ പീതാംബരനെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്നും പൊലീസ് വ്യക്തമാക്കുന്നു. പീതാംബരന്‍ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ശരത്ലാല്‍. കേസില്‍ ശരത്‌ലാല്‍ ഉള്‍പ്പെടെ 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. ഇവര്‍ പുറത്തിറങ്ങിയ ഉടനെ ആയിരുന്നു കഴിഞ്ഞദിവസത്തെ ആക്രമണം

Post a Comment

0 Comments