അതിഞ്ഞാൽ സോക്കർ ലീഗ് ; ചന്ദ്രികാ ബ്രദേഴ്‌സ് ജെഴ്‌സി പ്രകാശനം നടന്നു

അതിഞ്ഞാൽ സോക്കർ ലീഗ് ; ചന്ദ്രികാ ബ്രദേഴ്‌സ് ജെഴ്‌സി പ്രകാശനം നടന്നു

കാഞ്ഞങ്ങാട് : അതിഞ്ഞാലിലെ ഫുട്ബോൾ പ്രതിഭകൾ മാറ്റുരയ്‌ക്കുന്ന മൂന്നാമത് അതിഞ്ഞാൽ സോക്കർ ലീഗിൽ പോരാട്ടത്തിനിറങ്ങുന്ന ചന്ദ്രികാ ബ്രദേഴ്‌സ് എഫ്‌സിയുടെ ജെഴ്‌സി പ്രകാശനം നടന്നു. ബേക്കൽ ബീച്ച് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ജെഴ്‌സിയുടെ പ്രകാശനം നിർവഹിച്ചത്, മുഹമ്മദലി ലണ്ടൻ അതിഞ്ഞാൽ ചന്ദ്രികാ ബ്രദേഴ്‌സിന് വേണ്ടി ജെഴ്‌സി ഏറ്റ്‌വാങ്ങി.

ചടങ്ങിൽ കെഇഎ ബക്കർ, പിഎ അബൂബക്കർ ഹാജി, റഷീദ്‌ ഹാജി, ടിപി കുഞ്ഞബ്ദുള്ള ഹാജി, ജലീൽ കടവത്ത്, എംസി ഖമറുദ്ദീൻ, ഇസ്‌മയിൽ കോയാപ്പള്ളി, നജീബ്, റിയാസ്, റംഷി, മുഹമ്മദ്, ജാഫർ,മുനീർ, സലീം തുടങ്ങിയവർ സംബന്ധിച്ചു.

ഫെബ്രുവരി പതിനാറിന് വൈകുന്നേരം ഏഴ് മണിക്ക് പാലക്കുന്ന് കിക്കോഫ് ചങ്ങാതിക്കൂട്ടം ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മൂന്നാമത് അതിഞ്ഞാൽ സോക്കർ ലീഗ് മത്സരങ്ങൾ അരങ്ങേറുന്നത്. അതിഞ്ഞാലിലെ തന്നെ ഏഴ് പേരടങ്ങിയ അഞ്ചോളം ടീമുകളാണ് ലീഗ് മത്സരത്തിനായി മൈതാനത്തിലെത്തുന്നത്.

Post a Comment

0 Comments