കുമ്പള: ബേക്കൂര്‍ സ്വദേശി അല്‍ത്താഫിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടുപ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന.ലത്തീഫ്, റിയാസ് എന്നിവരാണ് ഗള്‍ഫിലേക്ക് കടന്നത്. ഇവര്‍ക്കെതിരെ കുമ്പള പോലീസ് ലുക്കൗട്ട് നോട്ടീസയച്ചു. മംഗളൂരു, കണ്ണൂര്‍, കോഴിക്കോട്, മുംബൈ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഷബീറും മറ്റൊരു പ്രതിയായ റമീസും മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. ആറ് പ്രതികള്‍ ഇപ്പോഴും പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയാണ്. അല്‍ത്താഫ് വധവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ യുവാവിന് കൊലയുമായി ബന്ധമില്ലെന്നാണ് സൂചന. എന്നാല്‍ ഒളിവിലുള്ള പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന വിശ്വാസത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
0 Comments