കാസര്‍കോട്: കര്‍ണാടകയിലെ കുന്താപുരത്തെ വീട്ടില്‍ നിന്ന് രണ്ടു വയസുകാരിയെ മുഖം മൂടിധാരികള്‍ തട്ടിക്കൊണ്ടു പോയ സംഘം രക്ഷപ്പെട്ടത് കാസര്‍കോട് ജില്ലയിലെ ഹൊസങ്കടിയിലേക്കാണെന്ന് സൂചന.വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുന്താപുരം എഡമോഗയിലെ വീട്ടില്‍ മാതാവിനൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുംടിബേരു- സന്തോഷനായ്ക് ദമ്പതിമാരുടെ മകളെയാണ് പിറകിലെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന സംഘം തട്ടിക്കൊണ്ടു പോയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഉണര്‍ന്ന മാതാവ് സന്തോഷ തടയാന്‍ ശ്രമിച്ചെങ്കിലും തള്ളിമാറ്റിയ ശേഷം സംഘം കടന്നു കളയുകയായിരുന്നു. സന്തോഷ പിറകെ നിലവിളിച്ചു കൊണ്ട് ഓടിയപ്പോള്‍ കുഞ്ഞിനെയും കൊണ്ട് രണ്ടുപേരും കുബ്ജ പുഴയില്‍ ചാടി മറുകരയിലേക്ക് നീന്തുകയും ഹൊസങ്കടി ഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. സംഭവം സംബന്ധിച്ച് ശങ്കര നാരായണ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയെയും തട്ടിക്കൊണ്ടു പോയ സംഘത്തെയും കണ്ടെത്താന്‍ കാസര്‍കോട് ജില്ലയിലടക്കമാണ് കര്‍ണാടക പോലീസ് അന്വേഷണം നടത്തുന്നത്.
0 Comments